Today: 16 Oct 2024 GMT   Tell Your Friend
Advertisements
ചമയം 2024 ല്‍ മോഹിനിയാട്ടം വര്‍ണ്ണാഭമായി
Photo #1 - Germany - Otta Nottathil - chamayam_new_organisation_opened_frankfurt
Photo #2 - Germany - Otta Nottathil - chamayam_new_organisation_opened_frankfurt
ഫ്രാങ്ക്ഫര്‍ട്ട് : കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനായി ചമയം എന്ന പുതിയ സംഘടനയുടെ ഉദ്ഘാടന പരിപാടി അരങ്ങേറി.

കൈരളിയുടെ പരമ്പരാഗത കലകളും സംസ്കാരവും സംരക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യുക, അത് യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും പ്രചരിപ്പിക്കുക, ഭാവിയില്‍ ഇന്ത്യന്‍ കലാരൂപങ്ങളില്‍ കേരളത്തിലെ കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ചിരിക്കുന്ന ചമയം സംഘടന ഐ.ടി ഉദ്യോഗസ്ഥരായ അരുണ്‍ സോമദത്തന്റെയും ഭാര്യ ഗായത്രി വാസുദേവന്റെയും ആശയത്തിലാണ് രൂപപ്പെട്ടത്.

"ചമയം 2024" ല്‍ ഉദ്ഘാടന പരിപാടിയായി തെരഞ്ഞെടുത്ത മോഹിനിയാട്ടമാണ് ഏവരേയും ആകര്‍ഷിച്ചത്.

പ്രശസ്ത മോഹിനിയാട്ടം ഗായകന്‍ കലാശ്രീ കലാമണ്ഡലം ഗിരീശന്‍, സത്യനാരായണന്‍ പറക്കാട്, കോണ്‍സുല്‍ (ജജട) ടു കോണ്‍സുല്‍ ജനറല്‍"സ്ഓഫീസ് ഫ്രാങ്ക്ഫര്‍ട്ട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഗായത്രി വാസുദേവന്‍, ഗായത്രി നാരായണന്‍, അഞ്ജലി അജിത് എന്നിവര്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. അനഘ മനോജ്, ശ്രീദേവി അര്‍ജുന്‍ എന്നിവര്‍ മോഹിനിയാട്ടത്തില്‍ പ്രധാനമായി ഉപയോഗിക്കുന്ന സ്വാതി തിരുനാള്‍ കൃതികളും കാവാലം കൃതികളും ആലപിച്ചു. മാളവിക പ്രേം മോഹിനിയാട്ടത്തെ കുറിച്ച് വിവരിച്ചു. "ഇന്ത്യയുടെ പ്രകടനകലകളും അതിന്റെ ആധുനിക കാലത്തേക്കുള്ള പരിണാമവും അന്താരാഷ്ട്ര പ്രേക്ഷകരും" എന്ന വിഷയത്തെക്കുറിച്ച് ഡോ. ജനനി സുരേഷ് റാം, ഷാനി സാറ മാത്യു എന്നിവര്‍ ചര്‍ച്ച നടത്തി. അഞ്ജലി ഗോര്‍ഗ് സ്വാഗതവും, ഗായത്രി വാസുദേവന്‍ നന്ദിയും പറഞ്ഞു.

വിനോദ് ബാലകൃഷ്ണന്‍, പ്രകാശ് നാരായണന്‍, രാജേഷ് നായര്‍ എന്നിവരും മുഖ്യാതിഥികള്‍ ആയിരുന്നു. കേരളത്തിന്റെ കലകളെക്കുറിച്ച് ആഴത്തിലുള്ള അഭിനിവേശവും മനസ്സിലാക്കാനുമായി ലക്ഷ്യമിട്ട ഉദ്ഘാടന പരിപാടി, സംഘടനയുടെ ഭാവി സാംസ്കാരിക പ്രദര്‍ശനങ്ങളുടെ തുടക്കമാണന്നും സംഘാടകര്‍ അറിയിച്ചു.
- dated 15 Oct 2024


Comments:
Keywords: Germany - Otta Nottathil - chamayam_new_organisation_opened_frankfurt Germany - Otta Nottathil - chamayam_new_organisation_opened_frankfurt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us